Friday, April 19, 2024

HomeNewsIndiaലാലുവിന്റെ മക്കളുടെ വീട്ടില്‍ നിന്ന് 70 ലക്ഷം രൂപയും ഒന്നര കിലോ സ്വര്‍ണവും ഇ.ഡി പിടിച്ചെടുത്തു

ലാലുവിന്റെ മക്കളുടെ വീട്ടില്‍ നിന്ന് 70 ലക്ഷം രൂപയും ഒന്നര കിലോ സ്വര്‍ണവും ഇ.ഡി പിടിച്ചെടുത്തു

spot_img
spot_img

പട്ന: ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളില്‍ നടത്തിയ റെയ്ഡില്‍ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വര്‍ണാഭരണങ്ങളും 540 ഗ്രാം സ്വര്‍ണക്കട്ടിയും 900 യു.എസ് ഡോളര്‍ അടക്കമുള്ള വിദേശ കന്‍സികളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു.

കേസുമായി ബന്ധപ്പെട്ട് തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. ലാലു പ്രസാദ് യാദവിന്റെ മൂന്നുപെണ്‍മക്കളുടെയും വീടുകളിലും റെയ്ഡ് നടന്നിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് ജിതേന്ദര്‍ യാദവിന്റെ താമസ സ്ഥലത്തും റെയ്ഡുണ്ടായിരുന്നു. ലാലുവിന്റെ മകള്‍ രാഗിണിയുടെ ഭര്‍ത്താവാണ് ജിതേന്ദര്‍.

തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട് ലാലുവിനെയും ഭാര്യ റാബ്റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ ചോദ്യം ചെയ്യാന്‍ ശനിയാഴ്ച തേജസ്വി യാദവിനെ സി.ബി.ഐ വിളിപ്പിക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍നിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരില്‍ എഴുതി വാങ്ങിയെന്നതാണ് കേസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments