Thursday, March 28, 2024

HomeNewsIndiaവിദേശ വനിതയുടെ മകന് രാജ്യസ്‌നേഹിയാകാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധിയെ പുറത്താക്കണം: പ്രജ്ഞ സിംഗ്

വിദേശ വനിതയുടെ മകന് രാജ്യസ്‌നേഹിയാകാന്‍ കഴിയില്ല; രാഹുല്‍ ഗാന്ധിയെ പുറത്താക്കണം: പ്രജ്ഞ സിംഗ്

spot_img
spot_img

രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രജ്ഞ സിംഗ് താക്കൂര്‍. വിദേശ വനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാവാന്‍ കഴിയില്ലെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ടെന്നും അത് സത്യമാണെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചു എന്നും പ്രജ്ഞ സിംഗ് പറയുന്നു.

പാര്‍ലമെന്‍്റിലെ പ്രതിപക്ഷ എംപിമാരുടെ മൈക്കുകള്‍ ഇടക്കിടെ ഓഫ് ചെയ്യാറുണ്ടെന്ന് യുകെ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന്‍്റെ പശ്ചാത്തലത്തിലാണ് പ്രജ്ഞ സിംഗ് താക്കൂറിന്‍്റെ പ്രതികരണം.

“അമ്മ ഇറ്റലിയില്‍ നിന്നായതിനാല്‍ താങ്കള്‍ ഇന്ത്യയില്‍ നിന്നല്ലെന്ന് ഞങ്ങള്‍ കരുതുന്നു.”- പ്രജ്ഞ പറഞ്ഞതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പറയുന്നു. “ഒരു വിദേശരാജ്യത്തേക്ക് പോയി പാര്‍ലമെന്‍്റില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നില്ലെന്ന് നിങ്ങള്‍ പറയുന്നു. അതിനെക്കാള്‍ നാണക്കേടില്ല. രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയത്തില്‍ അവസരം നല്‍കരുത്. രാജ്യത്തുനിന്ന് പുറത്താക്കണം. കോണ്‍ഗ്രസ് അവസാനിക്കാറായി. ഇപ്പോള്‍ അവരുടെ ചിന്തയും താറുമാറായിരിക്കുന്നു.”- പ്രജ്ഞ സിംഗ് എഎന്‍ഐയോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments