Friday, March 29, 2024

HomeNewsIndiaസ്വവര്‍ഗ വിവാഹം പാരമ്പര്യത്തിന് വിരുദ്ധം : എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍

സ്വവര്‍ഗ വിവാഹം പാരമ്പര്യത്തിന് വിരുദ്ധം : എതിര്‍ത്ത് കേന്ദ്രം സുപ്രീംകോടതിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: സ്വവര്‍ഗവിവാഹത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം സമര്‍പ്പിച്ചു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് തയാറല്ലെന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്.

സ്വവര്‍ഗ വിവാഹം പാരമ്ബര്യത്തിനും സംസ്‌കാരത്തിനും വിരുദ്ധമാണ്. ഭാര്യഭര്‍തൃ സങ്കല്‍പ്പവുമായി സ്വവര്‍ഗ വിവാഹം ചേര്‍ന്ന് പോകില്ല. ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്ന ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് സമാനമല്ല സ്വവര്‍ഗ വിവാഹമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാഗ്മൂലത്തില്‍ അറിയിച്ചു.

വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിനുള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയില്‍ സ്വവര്‍ഗ വിവാഹം വരില്ല. സ്വവര്‍ഗ വിവാഹം മൗലികാവകാശത്തിന്‍റെ ഭാഗമല്ലെന്നും സത്യവാഗ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലെങ്കിലും, വിവാഹത്തിന് നിയമ സാധുത നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന സത്യവാഗ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, സ്വവര്‍ഗ വിവാഹം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments