Thursday, April 18, 2024

HomeNewsIndiaമോദി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്, ഓസ്കറിന്റെ ക്രഡിറ്റും നിങ്ങള്‍ കൊണ്ടുപോകരുത്; ബിജെപിയോട് കോണ്‍ഗ്രസ്

മോദി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്, ഓസ്കറിന്റെ ക്രഡിറ്റും നിങ്ങള്‍ കൊണ്ടുപോകരുത്; ബിജെപിയോട് കോണ്‍ഗ്രസ്

spot_img
spot_img

ഡൽഹി:ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യ രണ്ട് അവാര്‍ഡുകളാണ് നേടിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയപ്പോള്‍, മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം പുരസ്കാരം ‘എലിഫന്‍റ് വിസ്പേഴ്സ്’ നേടി.

ഇന്ത്യക്കാരുടെ ഓസ്കാര്‍ നേട്ടം പാര്‍ലമെന്‍റിലും ചര്‍ച്ചയായി. രാജ്യസഭയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന ഖര്‍ഗെയാണ് സര്‍ക്കാറിനെ ഓസ്കാര്‍ നേട്ടം ഓര്‍മ്മപ്പെടുത്തി പരിഹസിച്ചു. ഓസ്കാര്‍ നേട്ടത്തിനെക്കുറിച്ച് സംസാരിച്ച് വിജയികളെ അഭിനന്ദിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍.“ഞങ്ങൾ വളരെ ഈ നേട്ടതില്‍ അഭിമാനിക്കുന്നു, പക്ഷേ എന്‍റെ ഒരേയൊരു അഭ്യർത്ഥന ഭരണകക്ഷി ഇതിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കരുത് എന്നാണ്. ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ എഴുതി, മോദിജി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യർത്ഥന, ഇത് രാജ്യത്തിന്‍റെ സംഭാവനയാണ്” ഖാർഗെ പറഞ്ഞു.

എന്തായാലും മല്ലികാര്‍ജുന ഖര്‍ഗെയുടെ പരാമര്‍ശം രാജ്യസഭയില്‍ ഒന്നാകെ ചിരി പടര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ മാത്രമല്ല രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻഖറും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ചിരിക്കുന്നത് വീഡിയോയില്‍ കാണാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments