Wednesday, May 14, 2025

HomeNewsIndiaഹിന്ദുത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലെന്ന് പരാമർശം: നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍

ഹിന്ദുത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലെന്ന് പരാമർശം: നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍

spot_img
spot_img

ബംഗളൂരു: ഹിന്ദുത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കന്നഡ നടന്‍ ചേതന്‍ കുമാര്‍ ( ചേതന്‍ അഹിംസ) അറസ്റ്റില്‍.

ഹിന്ദുത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതിനെതിരെയാണ് ശേഷാദ്രിപുരം പൊലീസ് ഇന്ന് നടനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച്‌ 20ന് താരം പങ്കുവച്ച ട്വീറ്റിനെതിരെ ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഹിന്ദുത്വം കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്നായിരുന്നു ചേതന്‍ ട്വീറ്റ് ചെയ്തത്. ഇതിന് തെളിവായി സവര്‍ക്കര്‍, ബാബറി മസ്ജിദ്, ഉറി ഗൗഡ എന്നിങ്ങനെയുള്ള ഉദാഹരണങ്ങളും ട്വീറ്റില്‍ പറയുന്നുണ്ട്. ഹിന്ദുത്വത്തെ തോല്‍പിക്കാന്‍ സത്യത്തിനു മാത്രമേ കഴിയൂ എന്നും തുല്യത എന്നതാണ് ആ സത്യം എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments