Friday, March 29, 2024

HomeNewsIndiaബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം; വിദ്യാര്‍ത്ഥികളെ വിലക്കിയതിനെതിരെ തരൂര്‍

ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശനം; വിദ്യാര്‍ത്ഥികളെ വിലക്കിയതിനെതിരെ തരൂര്‍

spot_img
spot_img

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ വിലക്കിയ ഡല്‍ഹി സര്‍വകലാശാലയുടെ തീരുമാനത്തെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

ഇത്തരം നടപടികള്‍ സര്‍വകലാശാലകളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജ്യത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, വിദ്യാര്‍ത്ഥി രവീന്ദര്‍ എന്നിവരെയാണ് ഒരു വര്‍ഷത്തേക്ക് വിലക്കിയത്. മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 6 വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന മുന്നറിയിപ്പും നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ വിമര്‍ശിച്ച്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments