Monday, May 12, 2025

HomeNewsIndiaസവര്‍ക്കര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം; ഏക്‌നാഥ് ഷിന്‍ഡെ

സവര്‍ക്കര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം; ഏക്‌നാഥ് ഷിന്‍ഡെ

spot_img
spot_img

മുംബൈ: സവര്‍ക്കര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ലണ്ടനിലെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്നാണ് രാഹുല്‍ സൂചിപ്പിച്ചത്.

സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിനാകെ ആരാധനാപാത്രമാണ്. രാഹുല്‍ ഗാന്ധി അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തി. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് അദ്ദേഹം പറഞ്ഞു. സവര്‍ക്കറിനെ കുറിച്ച്‌ രാഹുല്‍ എന്താണ് ചിന്തിക്കുന്നത്? ഇതിന് രാഹുല്‍ ശിക്ഷിക്കപ്പെടണമെന്നും ഏക്‌നാഥ് ഷിന്‍ഡെ ചൂണ്ടിക്കാട്ടി.

ലോക്‌സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ പരാമര്‍ശം നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments