Friday, March 29, 2024

HomeNewsIndiaരേഖകള്‍ പ്രകാരം പറയ സമുദായത്തില്‍ പെട്ടയാള്‍; എ. രാജ സുപ്രീംകോടതിയില്‍

രേഖകള്‍ പ്രകാരം പറയ സമുദായത്തില്‍ പെട്ടയാള്‍; എ. രാജ സുപ്രീംകോടതിയില്‍

spot_img
spot_img

ന്യൂഡല്‍ഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.

ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച്‌, താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായത്തില്‍ പെട്ടയാളാണ്. ഈ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തന്നെ അയോഗ്യനാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഹിന്ദു ആചാരപ്രകാരമാണ് തന്‍റെ വിവാഹം നടന്നതെന്നും 1950 ന് മുമ്ബ് തന്‍റെ പൂര്‍വ്വികര്‍ കേരളത്തിലേക്ക് കുടിയേറിയതാണെന്നും രാജ വാദിക്കുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും എ രാജ ആവശ്യപ്പെട്ടു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments