Friday, May 16, 2025

HomeNewsIndia30 കോടി സമ്ബാദ്യമുള്ള മകൻ ഭക്ഷണം നൽകുന്നില്ല; വയോദമ്ബതികള്‍ ജീവനൊടുക്കി

30 കോടി സമ്ബാദ്യമുള്ള മകൻ ഭക്ഷണം നൽകുന്നില്ല; വയോദമ്ബതികള്‍ ജീവനൊടുക്കി

spot_img
spot_img

30 കോടിയുടെ ആസ്തിയുള്ള മകന്‍ തിരിഞ്ഞു നോക്കാത്തതില്‍ മനംനൊന്ത് വയോദമ്ബതികള്‍ ജീവനൊടുക്കി. ഹരിയാനയിലെ ബാദ്ര ശിവ് കോളനിയില്‍ താമസിക്കുന്ന ജഗ്ദീഷ് ചന്ദ്ര ആര്യ (78) -ബാഗ്‍ലി ദേവി (77) ദമ്ബതികളാണ് വീട്ടില്‍ വിഷം കഴിച്ച്‌ മരിച്ചത്.

പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

മകന് 30 കോടിയുടെ സമ്ബാദ്യമുണ്ടായിട്ടും തങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ തയാറാകുന്നില്ലെന്ന് ഇവര്‍ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു. മറ്റൊരു മകനായ മഹേന്ദ്രന്റെ കൂടെയാണ് ആദ്യം താമസിച്ചിരുന്നത്. എന്നാല്‍, ആറ് വര്‍ഷം മുമ്ബ് അവന്‍ മരിച്ചതോടെ ഭാര്യ തങ്ങളെ പുറത്താക്കി. ശേഷം രണ്ട് വര്‍ഷം വൃദ്ധസദനത്തില്‍ കഴിയാന്‍ നിര്‍ബന്ധിതരായി. ഭാര്യ കിടപ്പിലായതോടെ മകന്‍ വീരേന്ദറിന്റെ വീട്ടില്‍ അഭയം തേടി. എന്നാല്‍, വലിയ സമ്ബാദ്യമുണ്ടായിട്ടും തങ്ങള്‍ക്ക് നല്‍കിയിരുന്നത് പഴകിയ ഭക്ഷണമായിരുന്നു. അവഗണന സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

തങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍ മകന്‍ വീരേന്ദറും രണ്ട് മരുമക്കളുമാണ്. ഇവരെ ശിക്ഷിക്കണം. തങ്ങളുടെ പേരിലുള്ള സ്വത്ത് ഇവര്‍ക്ക് നല്‍കരുതെന്നും ആര്യ സമാജത്തിന് നല്‍കണമെന്നും ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെട്ടു. അതേസമയം, രോഗത്തിന്റെ പ്രയാസങ്ങള്‍ കാരണമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് വീരേന്ദര്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments