Sunday, April 27, 2025

HomeNewsIndiaസഹാനുഭൂതിയെന്ന വികാരം ഇല്ലേ? എയർ ഇന്ത്യക്കെതിരെ കനേഡിയൻ-ഇന്ത്യൻ നടി ലിസ റായ്

സഹാനുഭൂതിയെന്ന വികാരം ഇല്ലേ? എയർ ഇന്ത്യക്കെതിരെ കനേഡിയൻ-ഇന്ത്യൻ നടി ലിസ റായ്

spot_img
spot_img

ന്യൂഡൽഹി: എയർ ഇന്ത്യക്കെതിരെ വിമർശനവുമായി കനേഡിയൻ-ഇന്ത്യൻ നടി ലിസ റായ്. എക്സിലൂടെയാണ് അവർ എയർ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. അസുഖം മൂലം 92കാരനായ നടിയുടെ പിതാവിന് യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിൽ റീഫണ്ട് വേണമെന്ന് എയർ ഇന്ത്യയോട് അവർ അഭ്യർഥിച്ചിരുന്നു. എന്നാൽ, എയർ ഇന്ത്യ ഇതിന് തയാറാകാതിരുന്നതോടെയാണ് വിമർശനവുമായി ലിസ റായ് രംഗത്തെത്തിയത്.

92കാരനായ പിതാവിന് അസുഖം മൂലം യാത്ര ചെയ്യാൻ സാധിച്ചില്ല. അതിനാൽ റീഫണ്ട് ആവശ്യപ്പെട്ട് ഡോക്ടറുടെ കത്തടക്കം വെച്ച് എയർ ഇന്ത്യക്ക് അപേക്ഷ നൽകി. എന്നാൽ, അപേക്ഷ നിരസിക്കപ്പെട്ടു. സഹാനുഭൂതിയെന്ന വികാരം എയർ ഇന്ത്യക്ക് ഇ​ല്ലേയെന്നും ലിസ ചോദിച്ചു. 99 സോങ്സ്, കസൂർ, ഇഷ്‍ക് ഫോറെവർ തുടങ്ങിയ സിനിമകളിൽ ലിസ അഭിനയിച്ചിട്ടുണ്ട്.

ലിസയുടെ എക്സിലെ കുറിപ്പ് വൈറലായതോടെ പ്രതികരണവുമായി എയർ ഇന്ത്യ രംഗത്തെത്തി. നിങ്ങളുടെ ആശങ്ക ഞങ്ങൾ മനസിലാക്കുന്നു. പിതാവ് പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുകയാണ്. താങ്കളെ സഹായിക്കുന്നതിനായി എയർ ഇന്ത്യക്ക് മെയിൽ അയച്ച ഇമെയിൽ ഐ.ഡി ഉൾപ്പടെ പങ്കുവെക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

തുടർന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് ട്രാവൽ ഏജൻസിക്ക് അയച്ച മെയിലും അവർ അതിന് നൽകിയ മറുപടിയും ലിസ പങ്കുവെച്ചു. റീഫണ്ട് നൽകാനാവില്ലെന്നായിരുന്നു ഇമെയിലിന് ട്രാവൽ ഏജൻസി നൽകിയ മറുപടി. തുടർന്ന് പ്രശ്നം പരിഹരിക്കാൻ സമയം വേണമെന്ന അഭ്യർഥനയുമായി എയർ ഇന്ത്യ രംഗത്തെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments