ഇസ്ലാമബാദ്: ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ ലോകം മുഴുവന്‍ ബഹുമാനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്തെ പ്രശംസിച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
സ്വതന്ത്ര വിദേശനയം പിന്തുടരുന്നതിനെ നേരത്തെ ഇന്ത്യയെ ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഇന്ത്യയെ കുറിച്ച് വാചാലനായിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യന്‍ പാസ്പോര്‍ട്ടിനും പാകിസ്ഥാന്‍ പാസ്പോര്‍ട്ടിനും ലഭിക്കുന്ന ബഹുമാനം നോക്കൂ എന്നും ഇന്ത്യയുടെ വിദേശനയം കാണു, അവര്‍ എല്ലാവരോടും സംസാരിക്കുന്നുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
എല്ലാവരുമായും സൗഹൃദം പുലര്‍ത്തണം എന്നതായിരിക്കണം നമ്മുടെ വിദേശനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യയെ പുകഴ്ത്തുന്നത്.