Friday, March 21, 2025

HomeNewsIndiaകുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ

കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി: അമേരിക്കയുടെ അതൃപ്തി മറികടന്ന് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ.

നാല് ദിവസത്തേയ്‌ക്കുള്ള ക്രൂഡ് ഓയില്‍ ഇന്ത്യയ്‌ക്ക് ലഭിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ‘റഷ്യ കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ ഇന്ത്യയ്‌ക്ക് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യ താത്പര്യവും രാജ്യത്തിന്റെ ഊര്‍ജ്ജ താത്പര്യവും കണക്കിലെടുത്ത് ഇന്ത്യ എന്ത് നടപടിയും സ്വീകരിക്കും.’ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.

കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ ലഭിക്കുകയാണെങ്കില്‍ അത് വാങ്ങാതിരിക്കേണ്ട ആവശ്യം ഇന്ത്യയ്‌ക്കില്ല. നാല് ദിവസത്തേയ്‌ക്കുള്ള ബാരല്‍ ക്രൂഡ് ഓയില്‍ ലഭിച്ചു കഴിഞ്ഞു. ബാരലിന് 35 ഡോളര്‍ വരെ കുറച്ച്‌ ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. കുറഞ്ഞത് 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്ന നിര്‍ദ്ദേശവും റഷ്യ, ഇന്ത്യയ്‌ക്ക് മുന്നില്‍വെച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.

ക്രൂഡ് ഓയില്‍ ബാരലിന് 30-35 ഡോളര്‍ വരെ കിഴിവ് റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജെ ലാവ്‌റോവ് എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലും ഇക്കാര്യം, ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം 15 മില്യണ്‍ ബാരല്‍ കരാര്‍ ഇന്ത്യ ഏറ്റെടുക്കണമെന്നാണ് റഷ്യ ആവശ്യപ്പെട്ടിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments