ഡല്‍ഹി: കേന്ദ്രമന്ത്രി അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം.
ഡിഎംകെ അടക്കമുള്ള ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധമറിയിച്ചതിന് പിന്നാലെ എതിര്‍പ്പുമായി കോണ്‍ഗ്രസും രംഗത്തെത്തി.
ഇംഗ്ലീഷിന് ബദലാകണം ഹിന്ദിയെന്ന, അമിത്ഷായുടെ പ്രസ്താവനയാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്. പിന്നാലെ, തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുന്നറിയിപ്പുമായി ഡിഎംകെ രംഗത്തെത്തി.
ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ശക്തമാക്കിയിരിക്കുന്നത്. ഹിന്ദി വാദത്തിനെതിരെ, തമിഴ്‌നാട്ടില്‍ ഹിന്ദി തെരിയാത് പോടാ എന്ന ഹാഷ് ടാഗ് ക്യാമ്ബയിനും പ്രചരിക്കുന്നുണ്ട്.