Monday, December 2, 2024

HomeNewsIndiaകേബിള്‍കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

കേബിള്‍കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി

spot_img
spot_img

ദേവ്‌ഖര്‍; ജാര്‍ഖണ്ഡിലെ ത്രികുട പര്‍വതത്തില്‍ റോപ്‌വേയില്‍ കേബിള്‍കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.

കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്നിരുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ താഴെ വീണു മരിച്ചു. തിങ്കളാഴ്ചത്തെ രക്ഷാപ്രവര്‍ത്തനത്തിനിടയിലും സമാനരീതിയില്‍ ഒരാള്‍ മരിച്ചിരുന്നു.

അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. 46 പേരെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്), ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഞായറാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടമുണ്ടായത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കേബിള്‍ കാറുകളില്‍ കുടുങ്ങി. ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ദമ്ബതികള്‍ക്കു ഗുരുതരമായി പരുക്കേറ്റു. അപകടകാരണം സാങ്കേതികത്തകരാറാണെന്ന് അധികൃതര്‍ പറഞ്ഞു. റോപ്‍വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്ബനിയുടെ മാനേജരും ജീവനക്കാരും ഒളിവിലാണ്.

ജാര്‍ഖണ്ഡിലെ ഏറ്റവും ഉയരമേറിയ റോപ്‍വേയാണ് ത്രികുട മലനിരകളിലേത്. ബാബ ബൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരെ, 766 മീറ്റര്‍ നീളത്തിലാണ് റോപ്‌‍വേ. 4 പേര്‍ക്കു വീതം ഇരിക്കാവുന്ന 25 കാബിനുകളാണുള്ളത്. രാമനവമിയോടനുബന്ധിച്ച്‌ ക്ഷേത്രദര്‍ശനത്തിനും കാഴ്ചകള്‍ കാണാനുമായി നൂറു കണക്കിന് സഞ്ചാരികളാണ് ഞായറാഴ്ച എത്തിയിരുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments