വിമാനത്തില്‍ എലി കുടുങ്ങിയതിനാല്‍ വിമാനം പുറപ്പെടാൻ വൈകിയത് രണ്ട് മണിക്കൂര്‍ നേരം. എയര്‍ ഇന്ത്യ വിമാനമാണ് എലി കാരണം വൈകിയത്
വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15ന് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെടേണ്ട വിമാനം 4:10ന് ആണ് ടേക്കോഫ് ചെയ്തത്. വിമാനത്തില്‍ നിന്ന് എലിയെ മാറ്റിയതിന് ശേഷമാണ് യാത്രക്കാരുമായി പറന്നുയര്‍ന്നത്.
സംഭവത്തില്‍ ഡയറക്ടടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഐ 822 നമ്ബര്‍ വിമാനത്തിലാണ് എലി കടന്നുകൂടിയത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ഈ വര്‍ഷം ജനുവരി 27 മുതലാണ് എയര്‍ ഇന്ത്യയുടെ നടത്തിപ്പ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്.