Monday, December 2, 2024

HomeNewsIndiaഉത്തരേന്ത്യക്ക് പൊള്ളുന്നു ; ഡല്‍ഹിയടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

ഉത്തരേന്ത്യക്ക് പൊള്ളുന്നു ; ഡല്‍ഹിയടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

spot_img
spot_img

കനത്ത ചൂടില്‍ വെന്തുരുകി ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. പലയിടങ്ങളിലും 45 ഡിഗ്രിയില്‍ കൂടുതലാണ് താപനില. ഇതുവരെയുള്ളതില്‍ ഏറ്റവും ചൂട് കൂടിയ വേനല്‍ക്കാലമാകും ഇത്തവണത്തേത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് അഞ്ച് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡല്‍ഹി, രാജസ്ഥാന്‍,ഹരിയാന,ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൂടിന് പുറമെ ഉഷ്ണക്കാറ്റ് കൂടിയായതോടെ ജനജീവിതം കൂടുതല്‍ ദുഷ്‌ക്കരമായിരിക്കുകയാണ്.

12 വര്‍ഷത്തിനിടെയുള്ള ഏറ്റവും കൂടിയ താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഈ താപനില 2 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments