Saturday, May 17, 2025

HomeNewsIndiaഎന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയും ഔട്ട്

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്ന് ഗാന്ധിജിയും ഔട്ട്

spot_img
spot_img

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തില്‍ നിന്ന് മഹാത്മാ ഗാന്ധിയും ഔട്ട്. നേരത്തെ മുഗള്‍സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളും നീക്കംചെയ്തിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി 12-ാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന അധ്യായങ്ങളാണ് ഒഴിവാക്കിയത്. ഹിന്ദു-മുസ്ലിം ഐക്യം, ഗാന്ധിവധത്തിനുപിന്നാലെയുണ്ടായ ആര്‍.എസ്.എസ്. നിരോധനം, ആര്‍.എസ്.എസ്. ആരോപണവിധേയമായ ചരിത്രസംഭവങ്ങള്‍ തുടങ്ങിയ ഭാഗങ്ങളും ചില അധ്യായങ്ങളില്‍നിന്ന് നീക്കി.

‘ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധിജി എതിര്‍ത്തു, ഗാന്ധിജിയുടെ കൊലപാതകത്തിനുപിന്നാലെ ആര്‍.എസ്.എസ്. പോലുള്ള വര്‍ഗീയവിദ്വേഷംപടര്‍ത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു, ഹിന്ദു-മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങള്‍ ഹിന്ദു ഭീകരവാദികളെ പ്രകോപിപ്പിച്ചു, അവര്‍ ഗാന്ധിജിയെ വധിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി’ തുടങ്ങിയ പരാമര്‍ശങ്ങളുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠഭാഗങ്ങളില്‍വന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി. പുറത്തുവിട്ട വിശദീകരണത്തില്‍ ഇവയൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല.

എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മൂന്നുതവണയാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. വിവിധ ഘട്ടങ്ങളിലായി മുഗള്‍കാലഘട്ടം, മുസ്ലിംഭരണാധികാരികള്‍, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കി. ആറുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഒരു അധ്യായം പോലുമില്ല.

അതിനിടെ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളെല്ലാം വിഷയങ്ങളിലെ വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണെന്ന് എന്‍.സി.ഇ.ആര്‍.ടി. മേധാവി ദിനേഷ് സക്ലാനി വിശദീകരിച്ചു. ഗാന്ധിജിയെക്കുറിച്ചുള്ള ചില പാഠങ്ങള്‍ ഒഴിവാക്കാന്‍ സമിതി ശുപാര്‍ശചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ പാഠ്യപദ്ധതി അന്തിമമാക്കിയതാണ്. ഈ വര്‍ഷം തിരുത്തലുകളോ പരിഷ്‌കരണങ്ങളോ വരുത്തിയിട്ടില്ല. എല്ലാറ്റിനും കൃത്യമായ പ്രൊഫഷണല്‍ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാഠ്യപദ്ധതി അന്തിമമാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ അറിയിപ്പില്‍ ഗാന്ധി, ആര്‍.എസ്.എസ്. ഭാഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്താണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments