Tuesday, May 20, 2025

HomeNewsIndiaരാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ കേസുകള്‍ 5000 കടന്നു

രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ കേസുകള്‍ 5000 കടന്നു

spot_img
spot_img

ന്യൂഡല്‍ഹി; രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,335 പുതിയ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറേ മാസങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതിദിന കേസുകള്‍ 5,000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,826 പേര്‍ സുഖം പ്രാപിച്ചു, ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,41,82,538 ആയി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകളുടെ എണ്ണത്തിലുളള വര്‍ധനവ് ആരോഗ്യവകുപ്പിനെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ കൊറോണയുടെ വര്‍ദ്ധനവ് നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

രാജ്യ തലസ്ഥാനത്തും കേസുകള്‍ വര്‍ധിച്ചുവരികയാണ്.ഡല്‍ഹിയില്‍ ഇന്നലെ 509 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനത്തിലെത്തി. ഇത് ഏകദേശം 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments