മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന അജ്ഞാത ഭീഷണി കോള്‍ മുംബൈ പോലീസിനാണ് ലഭിച്ചിരിക്കുന്നത്.
ഏപ്രില്‍ 30ന് സല്‍മാനെ കൊല്ലും എന്നാണ് ഭീഷണി. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് മുംബൈ പോലീസിന് ഭീഷണി കോള്‍ ലഭിച്ചത്.
വധഭീഷണി മുഴക്കിയ ആള്‍ റോക്കി ഭായ് എന്നാണ് സ്വയം പരിചയപ്പെടുത്തിയത് എന്ന് മുംബൈ പോലീസ് പറയുന്നു. ഇയാളെ കണ്ടെത്താനുളള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്. ജോധ്പൂരില്‍ നിന്നാണ് വിളിക്കുന്നത് എന്നാണ് ഇയാള്‍ പറഞ്ഞത്.