Monday, May 12, 2025

HomeNewsIndiaയുവതിയെ കാറിടിച്ച്‌ വീഴ്ത്തി വലിച്ചിഴച്ച സംഭവം: നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

യുവതിയെ കാറിടിച്ച്‌ വീഴ്ത്തി വലിച്ചിഴച്ച സംഭവം: നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പുതുവര്‍ഷദിനത്തില്‍ പുലര്‍ച്ചെ യുവതിയെ ഇടിച്ച്‌ വീഴ്ത്തി കാറില്‍ റോഡിലൂടെ വലിച്ചിഴച്ച്‌ കൊന്ന കേസില്‍ നാലുപേര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.

അമിത് ഖന്ന, കൃഷ്ണ, മനോജ് മിട്ടല്‍, മിഥുന്‍ എന്നിവര്‍ക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയത്.

ഇവര്‍ സഞ്ചരിച്ച കാര്‍ അഞ്ജലി സിങ് എന്ന 20 കാരിയുടെ സ്കൂട്ടറിലിടിക്കുകയും കാറിനടയില്‍ കുടുങ്ങിയ യുവതിയുമായി 13 കിലോമീറ്ററോളം സഞ്ചരിക്കുക വഴി യുവതിയെ കൊല്ലുകയും ചെയ്തുവെന്നാണ് കേസ്. ജനുവരി ഒന്നിന് പുലര്‍ച്ചെ യുവതിയുടെ സ്കൂട്ടറില്‍ കാറിടിച്ച ശേഷം പ്രതികള്‍ക്ക് യുവതിയെ രക്ഷിക്കാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നെന്നും എന്നാല്‍ അവര്‍ അത് ഉപയോഗപ്പെടുത്തിയില്ലെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

യുവതി കാറിന്റെ എഞ്ചിനില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിഞ്ഞിട്ടും മനഃപൂര്‍വം കാര്‍ നിരവധി കിലോമീറ്ററുകള്‍ ഓടിച്ചുവെന്നും പൊലീസ് ആരോപിച്ചു. രണ്ട് ഘട്ടമായാണ് കുറ്റകൃത്യം നടപ്പാക്കിയതെന്ന് കുറ്റപത്രംപറയുന്നു. ആദ്യം യുവതിയെ കാറിടിപ്പിച്ചു. രണ്ടാമത് റോഡിലൂടെ വലിച്ചിഴച്ചു. അപകടം നടന്ന് 600 മീറ്ററോളം ഓടിയ ശേഷം വണ്ടി നിര്‍ത്തി ഡ്രൈവര്‍ അമിത് ഖന്ന പുറത്തിറങ്ങി കാറിനടയില്‍ സ്‍ത്രീ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉദ്ധരിച്ച്‌ പൊലീസ് വ്യക്തമാക്കി.

ആറ് സാക്ഷികളെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച്‌ അഞ്ജലിക്കൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ പേര് കുറ്റപത്രത്തിലുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments