ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ സൈനിക വാഹനത്തിന് തീപിടിച്ച് അഞ്ച് സൈനികര്‍ മരിച്ച സംഭവം ഭീകരാക്രമണം.
ഗ്രനേഡ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതാകാമെന്ന് നിഗമനം.
ഭീംബര്‍ ഗലിയില്‍ നിന്ന് പുഞ്ച് ജില്ലയിലെ സാന്‍ജിയോട്ടിയിലേക്ക് നീങ്ങുന്നതിനിടെ അജ്ഞാതരായ ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട സൈനികര്‍ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റില്‍ നിന്നുള്ളവരാണ്.