Wednesday, June 7, 2023

HomeNewsIndiaഅതിഖ് അഹമ്മദിന്റെ കൊലപാതകം ; ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ

അതിഖ് അഹമ്മദിന്റെ കൊലപാതകം ; ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ

spot_img
spot_img

ന്യൂദല്‍ഹി: മാഫിയ തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ.

അല്‍ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിലെ ഈദി ദിന സന്ദേശത്തിലാണ് ഭീഷണി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആക്രമണം നടത്തും എന്നാണ് അല്‍ ഖ്വയ്ദയുടെ ഭീഷണി.

അതിഖ് അഹമ്മദിനെയും അഷ്റഫിനെയും രക്തസാക്ഷികള്‍ എന്നാണ് അല്‍ ഖ്വയ്ദ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ മുസ്ലീം തടവുകാര്‍ക്കും മോചനം നല്‍കും എന്നും അല്‍ ഖ്വയ്ദ പറയുന്നു. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൈകള്‍ ചേര്‍ത്ത് പിടിക്കും. അത് വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലോ റാവല്‍പിണ്ടിയിലെ ജിഎച്ച്‌ക്യുവിലോ ആകട്ടെ.

ടെക്‌സാസ് മുതല്‍ തിഹാര്‍ വരെയുള്ള എല്ലാ മുസ്ലീം സഹോദരീ സഹോദരന്മാരെയും അവരുടെ ചങ്ങലകളില്‍ നിന്ന് ഞങ്ങള്‍ മോചിപ്പിക്കും എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും പൊലീസ് സാന്നിധ്യത്തില്‍ വെച്ച്‌ അക്രമികള്‍ വെടിവെച്ച്‌ കൊല്ലുന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഇരുവരേയും പരസ്യമായി വെടി വെച്ച്‌ കൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായിരുന്നു അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫും. വൈദ്യപരിശോധനയ്ക്കായി എം എല്‍ എന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴാണ് ഇവരെ കൊലപ്പെടുത്തുന്നത്. സണ്ണി സിംഗ്, ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ എന്നിവരാണ് കേസിലെ പ്രതികള്‍.

അതിനിടെ അതിഖ് അഹമ്മദിനെയും അഷ്റഫിനെയും പുകഴ്ത്തിയുള്ള മുദ്രാവാക്യങ്ങള്‍ പാട്‌നയില്‍ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം ചെയ്തികളെ തള്ളി പട്നയിലെ ജുമാ മസ്ജിദിന്റെ മാനേജിംഗ് കമ്മിറ്റിയുടെ തലവനായ മുഹമ്മദ് ഫൈസല്‍ ഇമാം പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments