Thursday, June 1, 2023

HomeNewsIndiaപാര്‍ട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളുമായി കെ.കെ.ശൈലജയുടെ ആത്മകഥ വരുന്നു

പാര്‍ട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളുമായി കെ.കെ.ശൈലജയുടെ ആത്മകഥ വരുന്നു

spot_img
spot_img

ന്യൂഡല്‍ഹി: പാര്‍ട്ടികത്തും ഭരണരംഗത്തും നേരിട്ട അനുഭവങ്ങളുമായി കെ.കെ.ശൈലജയുടെ ആത്മകഥ വരുന്നു.
‘മൈ ലൈഫ് ഏസ് എ കോമ്രേഡ് (സഖാവെന്ന നിലയില്‍ എന്റെ ജീവിതം) എന്ന പേരിലെഴുതിയ പുസ്തകം ഡല്‍ഹി കേരള ഹൗസില്‍ ഏപ്രില്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുക.

സിപിഎം കേന്ദ്രകമ്മിറ്റിയംഗവും എംഎല്‍എയുമാണ് ശൈലജ. നാണക്കാരിയായ പെണ്‍കുട്ടി അധ്യാപികയായതും പിന്നീട് രാഷ്ട്രീയത്തിലേക്ക് കടന്നതും മന്ത്രിയെന്ന നിലയ്ക്ക് നടത്തിയ പ്രവര്‍ത്തനങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിപ്പ, കോവിഡ് എന്നീ മഹാമാരികള്‍ നേരിട്ടതിനെക്കുറിച്ചും പ്രതിപാദിക്കുന്നു. മഞ്ജു സാറ രാജനുമായി ചേര്‍ന്ന് രചിച്ച പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഡല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സ് ആണ്.

എഴുത്തുകാരി എസ്.സിത്താരയാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ തയാറാക്കുന്നത്. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് പ്രസാധകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പുസ്തകം ഇംഗ്ലിഷില്‍ തയാറാക്കിയതെന്ന് ശൈലജ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments