അമരാവതി: അജിത് പവാര്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങളെ കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍.
”ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പോകാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ തന്ത്രമാണ്. അവര്‍ അതെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. നമ്മള്‍ ഒരു നിലപാട് എടുത്താല്‍, അതില്‍ ഉറച്ചു നില്‍ക്കണം. അതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയുടെ ആവശ്യമില്ല. അതിനാല്‍ ചര്‍ച്ച ചെയ്തിട്ടില്ല.”-ശരദ് പവാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാന്‍ തയാറെടുക്കുകയാണെന്നും അങ്ങനെ സ്വപ്നം കാണുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്നുമുള്ള അജിത് പവാറിന്റെ പ്രസ്താവനയെ എന്‍.സി.പി നേതാവ് സുപ്രിയ സുലെ പിന്തുണച്ചിരുന്നു.
രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അത്തരത്തില്‍ സ്വപ്നം കാണാന്‍ അവകാശമുണ്ട്. അദ്ദേഹം വളരെ സത്യസന്ധമായി തന്റെ ആഗ്രഹം തുറന്നു പറഞ്ഞു, എന്നായിരുന്നു സുലെയുടെ മറുപടി.