Friday, April 19, 2024

HomeNewsIndiaമദനിയുടെ കേരളത്തിലേക്കുള്ള യാത്ര; 60 ലക്ഷം അടയ്ക്കണമെന്ന് കർണാടക പൊലീസ്

മദനിയുടെ കേരളത്തിലേക്കുള്ള യാത്ര; 60 ലക്ഷം അടയ്ക്കണമെന്ന് കർണാടക പൊലീസ്

spot_img
spot_img

ബംഗ്ലൂരു: സുപ്രീംകോടതിയില്‍ നിന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. യാത്രയ്ക്ക് 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കര്‍ണാടക പൊലീസ് കത്ത് നല്‍കി.

82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥരാണ് മദനിയെ അനുഗമിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്.

ഇത്രയും തുക നല്‍കാന്‍ നിലവില്‍ നിര്‍വാഹമില്ലെന്നണ് മദനിയുടെ കുടുംബം പറയുന്നത്. തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്ന കാര്യം സുപ്രീംകോടതി അഭിഭാഷകരുമായി സംസാരിക്കുകയാണെന്നും നിയമനടപടികള്‍ ആലോചിച്ച്‌ വരുന്നതായും മദനിയുടെ കുടുംബം അറിയിച്ചു.

ചികിത്സയടക്കമുള്ള വിഷയങ്ങളും പിതാവിന്റെ ആരോഗ്യ നില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments