ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന ‘ഓപ്പറേഷന്‍ കാവേരി’യില്‍ സുഡാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം പുറപ്പെട്ടു.
വ്യോമസേനാ വിമാനത്തില്‍ ഇവരെ ജിദ്ദയിലെത്തിക്കും. 121 പേരാണ് സംഘത്തിലുള്ളത്.രാത്രി വ്യോമസേന വിമാനം ഒരു തവണ കൂടി ഇന്ത്യക്കാരെ ജിദ്ദയിലെത്തിക്കും.
അതേസമയം ഐഎന്‍എസ് സുമേധ ജിദ്ദ തുറമുഖത്തെത്തിയിട്ടുണ്ട്. കപ്പലില്‍ 278 ഇന്ത്യക്കാരാണുള്ളത്. സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയവരില്‍ 16 മലയാളികളാണുള്ളത്.
സുഡാനില്‍ നിന്ന് എത്തിയവര്‍ക്ക് ജിദ്ദയിലെ ഇന്റര്‍നാഷന്‍ല്‍ ഇന്ത്യന്‍ സ്‌കൂളിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും തലസ്ഥാനമായ ഖാര്‍ത്തൂമിലാണ്. ഇതില്‍ 800 പേരെയാണ് ആദ്യ ഘട്ടത്തില്‍ ഒഴിപ്പിക്കുന്നത്. മുഴുവന്‍ ഇന്ത്യക്കാരെയും എത്രയും വേഗം സുഡാനില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
ജിദ്ദയിലെത്തുന്നവരെ യഥാസമയം ഇന്ത്യയിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി വി. മുരളീധരനാണ് നേരിട്ട് നേതൃത്വം നല്‍കുന്നത്.