കാണ്‍പൂര്‍: മകന്റെ കാമുകിയുമായി ഒളിച്ചോടിയ പിതാവിനെയും യുവതിയെയും ഒരു വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി. നീണ്ട അന്വേഷണത്തിനൊടുവില്‍ ഡല്‍ഹിയില്‍നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
കമലേഷ് എന്നയാളാണ് 20കാരനായ മകന്‍ അമിതിന്റെ കാമുകിയുമായി നാടുവിട്ടതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍നിന്ന് 2022 മാര്‍ച്ചിലാണ് 20കാരിയുമായി ഇയാള്‍ ഒളിച്ചോടിയത്. ഇതോടെ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചു. ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. കമലേഷ് പൊലീസ് കസ്റ്റഡിയിലാണ്.