Wednesday, June 7, 2023

HomeNewsIndiaമോദിക്കെതിരായ ‘വിഷപാമ്പ്’ പരാമർശം; ഖാർഗെക്കെതിരെ പരാതി നൽകി ബിജെപി

മോദിക്കെതിരായ ‘വിഷപാമ്പ്’ പരാമർശം; ഖാർഗെക്കെതിരെ പരാതി നൽകി ബിജെപി

spot_img
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിഷപാമ്പ് പരാമർശത്തിൽ, മല്ലികാർജ്ജുൻ ഖാർഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകി. പരാമർശം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയെ അപമാനിച്ചതിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകുമെന്നായിരുന്നു ഖർഗെയുടെ പരാമർശം. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണവേളയിലായിരുന്നു ഖർഗെയുടെ പരാമർശം.

പിന്നാലെ ഖർഗെക്കെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി. കരയ്ക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയിലാണ് കോൺഗ്രസ് എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മല്ലികാർജുൻ ഖർഗയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രതികരിച്ചു. കർണാടകയിൽ തോൽവി ഉറപ്പിച്ചതിനാലാണ് ഖർഗെ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നതെന്നും പ്രമോദ് സാവന്ത് കുറ്റപ്പെടുത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments