Thursday, March 28, 2024

HomeNewsIndiaമൂന്ന് മലയാളികളടക്കം നൈജീരിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന 26 കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം

മൂന്ന് മലയാളികളടക്കം നൈജീരിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന 26 കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം

spot_img
spot_img

ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി നൈജീരിയയില്‍ തടവില്‍ അടയ്ക്കപ്പെട്ടിരുന്ന കപ്പല്‍ ജീവനക്കാരെ മോചിപ്പിച്ചു.

നൈജീരിയന്‍ കോടതിയാണ് ഹീറോയിക്ക് ഈഡന്‍ എന്ന കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള 26 ജീവനക്കാരെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 8 മാസങ്ങള്‍ക്ക് ശേഷമാണ് കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം ലഭിച്ചത്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, പോളണ്ട് ഫിലിപ്തുപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പല്‍ ജീവനക്കാര്‍. സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് അടക്കം 3 മലയാളികളും തടവിലാക്കപ്പെട്ടിരിന്നു.

2022 ഓഗസ്റ്റില്‍ ആദ്യം ഇവര്‍ ഇക്വിറ്റോറിയല്‍ ഗ്വിനിയയില്‍ കസ്റ്റഡിയിലാവുകയും പിന്നീട് നൈജീരിയയില്‍ തടവിലാക്കപ്പെടുകയുമായിരിന്നു. കടള്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

16 ഇന്ത്യക്കാരും എട്ട് ശ്രലങ്കക്കാരും പോ‍ളണ്ട് ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് കപ്പലിലുണ്ടായിരുന്നത്. രണ്ടാ‍ഴ്ച്ചയ്ക്കുള്ളില്‍ എല്ലവരും തിരിച്ചെത്തുമെന്നാണ് ഒഎസ്‌എം മാരിടൈം എന്ന കപ്പല്‍ കമ്ബനിയുടെ മാനേജിങ് ഡയറക്‌ട്ര്‍ ഗെയര്‍ സെക്കെസെയ്റ്റര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments