Thursday, June 1, 2023

HomeNewsIndia91 തവണ അധിക്ഷേപിച്ചു, ഓരോ തവണ അധിക്ഷേപിക്കുമ്പോഴും കോണ്‍ഗ്രസ് തകരുന്നു: മോദി

91 തവണ അധിക്ഷേപിച്ചു, ഓരോ തവണ അധിക്ഷേപിക്കുമ്പോഴും കോണ്‍ഗ്രസ് തകരുന്നു: മോദി

spot_img
spot_img

ബിദര്‍: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തവണ കോണ്‍ഗ്രസ് തന്നെ അധിക്ഷേപിക്കുമ്പോഴും ആ പാര്‍ട്ടി തകര്‍ന്നുപോവുകയാണെന്നും മോദി പറഞ്ഞു.

തന്നെ മാത്രമല്ല, ബാബ സാഹെബ് അംബേദ്കറെയും വീര്‍ സവര്‍ക്കറെയുമൊക്കെ കോണ്‍ഗ്രസ് കുറ്റം പറയുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി പാവങ്ങള്‍ക്കുവേണ്ടി പണിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ് എന്നെ കുറ്റം പറഞ്ഞ് സമയം കളയുകയാണ്. അവര്‍ വീണ്ടും എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നെ അവര്‍ കളിയാക്കി വിളിക്കുന്ന പേരുകളടങ്ങിയ ലിസ്റ്റ് തന്നെ ചിലര്‍ ഉണ്ടാക്കിയിരുന്നു. അവര്‍ എന്നെ കുറ്റംപറഞ്ഞിരുന്നോട്ടെ, ഞാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ശ്രദ്ധാലുവായി മുമ്പോട്ടുപോകും.

ബിദറിന്റെ അനുഗ്രഹം എനിക്ക് നേരത്തേയും ലഭിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല. രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമായി കര്‍ണാടകയെ മാറ്റാനുള്ളതുകൂടിയാണ്. എല്ലാ ഭാഗങ്ങളും വികസിക്കുമ്പോള്‍ മാത്രമേ ഒരു സംസ്ഥാനത്തിന് വളര്‍ച്ചയുണ്ടാകൂ. വികസനത്തിന് ഡബ്ള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വളരെ പ്രധാനമാണെന്നും മോദി പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments