എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസ് ഭീകര പ്രവര്‍ത്തനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് എന്‍ഐഎ.
പ്രതിയായ ഡല്‍ഹി സ്വദേശി ഷാരൂഖ് എന്ന ഷാരൂഖ് സെയ്‌ഫിയെ റിമാന്‍റ് ചെയ്യുന്നതിനായി കൊച്ചി എന്‍ഐഎ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകര പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്തെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണം.പ്രതിയുടെ കയ്യക്ഷരം, വിരലടയാളം എന്നിവയുടെ സാമ്ബിള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ എം.ജെ അഭിലാഷ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും, ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനിടയുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
ആളുകളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന പ്രവൃത്തികള്‍ തുടരാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഷാരൂഖിനെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ മേയ് രണ്ടു മുതല്‍ എട്ടുവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുമുണ്ട്.