Friday, March 29, 2024

HomeNewsIndiaലക്ഷദ്വീപിന്റെ ക്വട്ടേഷനെടുത്ത് പ്രഫുല്‍ പട്ടേല്‍ സമാധാനം കെടുത്തുന്നു

ലക്ഷദ്വീപിന്റെ ക്വട്ടേഷനെടുത്ത് പ്രഫുല്‍ പട്ടേല്‍ സമാധാനം കെടുത്തുന്നു

spot_img
spot_img

കവരത്തി: ടൂറിസത്തിന്റെ പേരില്‍ ദ്വീപ് ജനതയുടെ സാംസ്‌കാരികമായിട്ടുള്ള പൈതൃകത്തേയും സ്വത്വത്തേയും ചോദ്യം ചെയ്ത് കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പിണിയാളായ പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഏകപക്ഷീയമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘ഭരണപരമായ പരിഷ്‌ക്കാരങ്ങള്‍’ക്കെതിരെ ദേശവ്യാപകമായ പ്രതിഷേധമുയരുകയാണ്.

ദാമന്‍ ആന്റ് ദിയു തുടങ്ങിയിട്ടുള്ള ദ്വീപുകളുടെ അഡ്മിനിസ്‌ട്രേറ്ററായി ചുമതല വഹിക്കുന്ന പ്രഫുല്‍ കെ പട്ടേലിന് ലക്ഷദ്വീപിന്റെ അധിക ചുമതല കൂടി നല്‍കിയതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് ഇന്ന് അവിടെ വലിയ തോതില്‍ ഉള്ള അസംതൃപ്തിക്ക് കാരണമായിരിക്കുന്നത്.

ലക്ഷദ്വീപിലെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയനേതാവ് അവിടത്തെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേല്‍ക്കുന്നത്. ശേഷം ഉണ്ടായിട്ടുള്ള സംഭവങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തുന്നുവെന്നതാണ്.

ദാമനും, ദിയുവും പോര്‍ച്ചുഗീസ് കോളനികളായിരുന്നു. പിന്നീട് ഇന്ത്യന്‍ യൂണിയന്‍ ടെറിറ്ററി പ്രദേശങ്ങളായി. മുഖ്യമന്ത്രിയൊ, നിയമസഭയൊ ഇല്ല. കേന്ദ്രം നിയമിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്ററാണ് അവിടുത്തെ പ്രധാനി. ദാമനും, ദിയുവും, നാഗര്‍ ഹവേലിയുമൊക്കെ ചെറിയ ഡിസ്ട്രിക്റ്റുകളാണ്.

അതിനാല്‍ അതിന്റെ ഒക്കെ അഡ്മിനസ്‌ട്രേറ്റര്‍മ്മാര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ്. ആദ്യമായി ദാമനില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ എത്തുന്ന ഒരു പൊളിറ്റിക്കല്‍ അപ്പോയിന്റീ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ എന്നൊരു വിദ്വാനായിരുന്നു. 2016 ലാണ് ഇയാള്‍ ദാമനില്‍ കാലു കുത്തുന്നത്.

വന്നിറങ്ങിയ ഉടന്‍ കോഡ പട്ടേല്‍ പണി തുടങ്ങി. ആദ്യം ചെയ്തത്. ദാമന്റെ ഒരരുകില്‍ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള പ്രകൃതി മനോഹരമായ വാട്ടര്‍ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുക എന്നതായിരുന്നു. ദാമനീസ് എന്ന ആദിവാസികളായ മുക്കുവരെ ആണ് 2019 നവമ്പറില്‍ ഒറ്റ രാത്രി കൊണ്ട് ഒഴിപ്പിച്ചത്. 1000 ത്തിലേറെ വര്‍ഷങ്ങള്‍ അവര്‍ ജീവിച്ചിരുന്നു ചുറ്റുപാടുകളില്‍ നിന്ന് അവര്‍ ആട്ടിയിറക്കപ്പെട്ടു. അന്താരാഷ്ട്ര ശ്രദ്ധയൊക്കെ നേടിയ ഒഴിപ്പിക്കലായിരുന്നു.

ദാമനികളുടെ ഒരു വലിയ പോപ്പുലേഷന്‍ ഇംഗ്ലണ്ടിലോട്ട് കുടിയേറിയിട്ടുണ്ട്. ഏകദേശം 12,000 പേര്‍ ഇംഗ്ലണ്ടിലെ ലീസ്റ്ററില്‍ താമസിക്കുന്നുണ്ട്. അവരുടെ എം.പി കീത്ത് വാസ് ദാമനില്‍ പറന്നെത്തി പ്രഫുല്‍ കോഡ പട്ടേലിനെ കണ്ട് ഒഴിപ്പിക്കുന്ന പരിപാടികള്‍ നിര്‍ത്തണം എന്നൊക്കെ ആവശ്യപ്പെട്ടിരുന്നു.

അങ്ങേരെ സ്ഥലമൊക്കെ കാണിച്ചു ചുറ്റി നടത്തി അടുത്ത പ്ലെയിനില്‍ കയറ്റി പറഞ്ഞു വിട്ടു. എന്നിട്ട് നേരെ വന്ന് ബുള്‍ഡോസര്‍ കൊണ്ട് വന്ന് കൊച്ച് കുട്ടികളേം അമ്മമാരെയും വീട്ടീന്നിറക്കി വീട് നെരപ്പാക്കി കൊടുത്തു.

ഒറ്റ രാത്രികൊണ്ട് ആ മുക്കുവര്‍ തെരുവിലായി. അവര്‍ ഇന്ന് മോട്ടി ഡാമനിലെ ഒരു ചേരിയില്‍ കുടില്‍ കെട്ടി താമസിക്കുന്നു. 500 കൊല്ലം പോര്‍ച്ചുഗീസ് കൈവശം വെച്ച സ്ഥലമാണ്. ക്രൂരമായ അധിനിവേശങ്ങളുടെ മുറിവുകള്‍ ഇനിയും മാറിയിട്ടില്ല. ആ അധിനിവേശക്കാര്‍ക്ക് കഴിയാത്തതാണ് പ്രഫുല്‍ പട്ടേല്‍ സാധിച്ചെടുത്ത്.

കുറ്റം പറയരുത്. ആ സ്ഥലം ഇന്ന് ബിനോദ് ചൗധരി എന്ന നേപ്പാളീസ് കോടീശ്വരന്റെ സിജി കോര്‍പ് ഗ്ലോബലിന്റെ കയ്യിലാണ്. അവിടെ മുക്കുവ കുടിലുകള്‍ പോലെ കോട്ടേജുകള്‍ കെട്ടിയിട്ടിട്ടുണ്ട്.

ദിവസം 60 തൊട്ട് 80 ഡോളര്‍ കൊടുത്താല്‍ നമുക്ക് ആ കോട്ടേജില്‍ കിടന്ന് ടെന്റ ടൂറിസം ആസ്വദിക്കാം. ഒരു 2 കിലോമീറ്റര്‍ അപ്പറത്ത് ആ സ്ഥലത്തിന്റെ ഒറിജിനല്‍ അവകാശികള്‍ ടെന്റ് കെട്ടി വേറെ താമസിക്കുന്നുണ്ട്. ഈ പ്രഫുല്‍ കോഡ പട്ടേലാണ് ലക്ഷദീപില്‍ ചെന്നിറങ്ങിയിരിക്കുന്നത്.

അവിടെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാപഞ്ചായത്ത് സമിതികള്‍ ഉള്‍പ്പെടെയുള്ളവയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, ഫിഷറീസ് തുടങ്ങിയിട്ടുള്ള ജനായത്ത സമിതികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പല വിഷയങ്ങളിലുമുള്ള അധികാരങ്ങള്‍ പരിമിതപ്പെടുത്തല്‍ തുടങ്ങിയ നടപടികളാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിയത്.

വളരെ ശാന്തമായി ജീവിക്കുന്ന ജനങ്ങള്‍ എന്നതാണ് ലക്ഷദ്വീപിലെ ഏറ്റവും വലിയ പ്രത്യേകത.അവിടെ ജയിലുകളില്‍ പോലും പാര്‍ക്കാന്‍ ആളില്ല. ക്രൈംറേറ്റ് ഏറ്റവും കുറഞ്ഞിട്ടുള്ള കേന്ദ്രഭരണപ്രദേശമാണത്. അവിടെയാണ് ഗുണ്ടാ ആക്ടിന് സമാനമായ നിയമനിര്‍മാണത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം കൊടുക്കുന്നത്.അതുപോലെ തന്നെ നിരവധി ആയിട്ടുള്ള നടപടിക്രമങ്ങളാണ് നടപ്പാക്കിയത്.

നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ ആയിക്കഴിഞ്ഞു. അതൊക്കെ സര്‍ക്കാരിന്റെ പരിഗണനയിലാണ്.ഇത് ദ്വപിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. അവരുടെ സംസ്‌കാരത്തേയും അസ്ഥിത്വത്തെ തന്നെയും ചോദ്യം ചെയ്യുന്ന നിലയിലുള്ള ചില നടപടികള്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന ആശങ്കയാണ് അവിടുത്തെ ജനം പങ്കുവയ്ക്കുന്നത്.

നിലവില്‍ ജനായത്ത സമിതിക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന അധികാരങ്ങളും അവകാശങ്ങളും നിലനിര്‍ത്തണം, ലക്ഷദ്വീപ് ജനതയുടെ സാംസ്‌കാരിക പൈതൃകവും അവരുടെ സ്വത്വബോധവും അതുപോലെ തന്നെ അവരുടെ അസ്ഥിത്വത്വവും നിലനിര്‍ത്താന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കണം എന്നതൊക്കെയാണ് അവിടുത്തെ ജനതയുടെ ആവശ്യം.

പ്രഫുല്‍ പട്ടേല്‍ ദാമനില്‍ ചെന്നത് ബിനോദ് ചൗധരിയുടെ കൊട്ടേഷനുമായാണ്. എന്നാല്‍ ലക്ഷദ്വീപില്‍ എത്തിയിരിക്കുന്നത് ആരുടെ കൊട്ടേഷനുമായാണെന്ന് വഴിയെ അറിയും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments