Monday, December 2, 2024

HomeNewsIndiaരാജ്യത്ത് നിലവില്‍ കോവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍

രാജ്യത്ത് നിലവില്‍ കോവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ കോവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍. പ്രാദേശികമായി മാത്രമേ വര്‍ധന ഉണ്ടാകുന്നുള്ളു. രാജ്യ വ്യാപകമായി കേസുകള്‍ വര്‍ധിക്കുന്നില്ലെന്നും ഐസിഎംആര്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്നതിനെ നാലാം തരംഗമായി കാണാനാകില്ലെന്നാണ് ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡ പറഞ്ഞത്.

രാജ്യത്ത് പല സ്ഥലങ്ങളിലും കൊറോണ വ്യാപനം ശക്തമായി തുടരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ നാലാം തരംഗത്തിലേക്ക് രാജ്യം പോവുകയാണ് എന്നതിന്റെ സൂചനയായി ഇതിനെ പറയാനാകില്ല. ഇത് രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്.

മുഴുവന്‍ സംസ്ഥാനങ്ങളും കൊറോണയുടെ പിടിയാണെന്ന് അതുകൊണ്ട് തന്നെ പറയാനാകില്ല. രാജ്യത്തെ ആശുപത്രികളില്‍ കൊറോണ രോഗികള്‍ വര്‍ധിച്ചതായി സൂചനയില്ല. പുതിയ വകഭേദങ്ങള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments