ഒന്നിച്ചു താമസിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരില്‍ ഒരാള്‍ മറ്റൊരാളോട് മിണ്ടാതിരിക്കുന്നത് മാനസിക പീഡനമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. യുവതിയുടെ ഹര്‍ജി കോടതി തള്ളി.
പങ്കാളി അശ്ലീലവും അപകീര്‍ത്തികരവുമായ കത്തുകളോ നോട്ടീസുകളോ അയച്ചോ പരാതികള്‍ നല്‍കിയോ ജുഡീഷ്യല്‍ നടപടികള്‍ ആരംഭിച്ചോ മറ്റേയാളെ ബുദ്ധിമുട്ടിക്കുന്നത് ജീവിതം ദുരിതപൂര്‍ണമാക്കുമെന്നും ജസ്റ്റിസ് റിതു ബഹ്‌രി, ജസ്റ്റിസ് അശോക് കുമാര്‍ വര്‍മ എന്നിവര്‍ നിരീക്ഷിച്ചു.
2016 ല്‍ കുരുക്ഷേത്രയിലെ ഒരു കുടുംബകോടതി, ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് വിവാഹമോചനം അനുവദിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഭാര്യ പറഞ്ഞിരുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയും വിധി റദ്ദാക്കുകയും ചെയ്തിരുന്നു. 1992ല്‍ വിവാഹിതരായ ഇവര്‍ക്ക് നാല് കുട്ടികളാണുള്ളത്. തുടക്കം മുതല്‍ തന്നെ തന്നോട് വളരെ ക്രൂരവും പ്രാകൃതവും മര്യാദയില്ലാതെയുമാണ് ഭാര്യ പെരുമാറിയിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു.
2012ല്‍ ഭാര്യ ഭര്‍ത്താവിനെയും നാല് മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അതിനുശേഷം ഇവര്‍ കുരുക്ഷേത്രയിലെ സമസ്പൂര്‍ ഗ്രാമത്തില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. മകളുടെ വിവാഹം നിശ്ചയ സമയത്ത് വരണമെന്ന് ഭാര്യയോട് ഭര്‍ത്താവ് അഭ്യര്‍ത്ഥിച്ചിരുന്നു, എന്നാല്‍ ഭര്‍ത്താവും മക്കളുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞ് അവര്‍ നിരസിച്ചു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഭര്‍ത്താവിനോട് ഭാര്യ കാണിച്ചത് മാനസിക പീഡനമാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് കുരുക്ഷേത്ര കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഭാര്യയ്ക്ക് എന്തെങ്കിലും അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിക്കാറുണ്ട്. സ്ത്രീകള്‍ക്ക് നേരെ ചായ്‌വ് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു