Thursday, December 5, 2024

HomeNewsIndiaതാജ്മഹലിലെ പൂട്ടിയിട്ട മുറികളിലൊന്നും ഹിന്ദു വിഗ്രഹങ്ങളില്ല; കേന്ദ്ര പുരാവസ്തു വകുപ്പ്

താജ്മഹലിലെ പൂട്ടിയിട്ട മുറികളിലൊന്നും ഹിന്ദു വിഗ്രഹങ്ങളില്ല; കേന്ദ്ര പുരാവസ്തു വകുപ്പ്

spot_img
spot_img

ന്യൂഡല്‍ഹി: താജ്മഹല്‍ ഒരുകാലത്ത് ‘തേജാ മഹാലയ’ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു എന്ന ഹിന്ദു സംഘടനകളുടെ വാദം തള്ളി കേന്ദ്ര പുരാവസ്തു വകുപ്പ്(എഎസ്‌ഐ) ഉദ്യോഗസ്ഥര്‍.

താജ്മഹലിന്റെ താഴത്തെ നിലയില്‍ തുറക്കാത്ത 22 മുറികളില്‍ വിഗ്രഹങ്ങള്‍ ഇല്ലെന്നും എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താജ്മഹലിലെ തുറക്കാത്ത 22 ഭൂഗര്‍ഭ മുറികളുടെ വാതില്‍ തുറക്കണമെന്നാവശ്യപ്പെട്ട് രജനീഷ് സിംഗ് എന്നയാള്‍ അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. താജ്മഹല്‍ ഒരുകാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും വിഗ്രഹങ്ങള്‍ ഇപ്പോഴും ഈ മുറികള്‍ക്കുള്ലില്‍ ഉണ്ടെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇവ സന്ദര്‍ശകര്‍ കാണാതിരിക്കാനാണ് മുറികള്‍ പൂട്ടിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

‘മുറികള്‍ സ്ഥരിരമായി അടച്ചിട്ടിരിക്കുന്നവയല്ല, അടുത്തിടെയും മുറികള്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നിരുന്നു. ഇതുവരെ അവിടെ വിഗ്രഹങ്ങളൊന്നും കണ്ടിട്ടില്ല, രേഖകളിലും ഇവയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.’- എഎസ്‌ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഹര്‍ജിക്കാര്‍ പറയുന്ന 22മുറികള്‍ മാത്രമല്ല, താജ്മഹലില്‍ നൂറിലധികം മുറികള്‍ വിവിധ കാരണങ്ങളാല്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

‘വിനോദസഞ്ചാരികള്‍ കെട്ടിടത്തിന് താഴേയ്ക്ക് കടക്കുന്നത് തടയാനാണ് ഇവ പൂട്ടിയിരിക്കുന്നത്. എഎസ്‌ഐ ആണ് ഈ മുറികളെല്ലാം പരിപാലിക്കുന്നത്. ഞാന്‍ ആഗ്രയില്‍ പുരാവസ്തു വകുപ്പ് മേധാവിയായിരിക്കുമ്ബോള്‍ ഈ മുറികളില്‍ വിഗ്രഹങ്ങളൊന്നും കണ്ടിട്ടില്ല.’- എഎസ്‌ഐ മുന്‍ റീജിയണല്‍ ഡയറക്ടര്‍ കെ കെ മുഹമ്മദ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments