Monday, December 2, 2024

HomeNewsIndiaഡൽഹിയിൽ ജൂണ്‍ ഒന്ന് മുതല്‍ മദ്യവും ബിയറും പകുതി വിലയ്ക്ക്

ഡൽഹിയിൽ ജൂണ്‍ ഒന്ന് മുതല്‍ മദ്യവും ബിയറും പകുതി വിലയ്ക്ക്

spot_img
spot_img

ന്യൂഡെല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ ഡെല്‍ഹിയില്‍ മദ്യവും ബിയറും പകുതി വിലയ്ക്ക് ലഭിക്കുമെന്ന് സൂചന.

രാജ്യതലസ്ഥാനത്തെ മദ്യപ്രേമികള്‍ക്കൊപ്പം, നോയിഡ, ഗാസിയാബാദ് എന്നിവയുള്‍പെടെയുള്ള സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. യുപി ജില്ലകളാണ് ഇത് രണ്ടും.

യുപിയിലെ ജനങ്ങള്‍ക്ക് ഡെല്‍ഹിയിലെ മദ്യവും ബിയറും കൂടുതല്‍ ഇഷ്ടമാണ്. അതേസമയം, മദ്യത്തിന് വില കുറയുന്നതോടെ ആവശ്യക്കാര്‍ ഗണ്യമായി വര്‍ധിക്കും. ഡെല്‍ഹി അതിര്‍ത്തിയിലുള്ള കടകളില്‍ വലിയ തിരക്കായിരിക്കും. മീററ്റ്, ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലുള്ളവരും ഡെല്‍ഹി അതിര്‍ത്തിയില്‍ നിന്നാണ് മദ്യം വാങ്ങുന്നത്.

മദ്യവില്‍പനക്കാര്‍ക്ക് എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഡെല്‍ഹിയില്‍ മദ്യം വില്‍ക്കാന്‍ കഴിയും. ഇതിനായി ഡെല്‍ഹി സര്‍കാര്‍ തീരുമാനം എടുത്തു. ഫയല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചു. ലൈസന്‍സി മുന്‍കൂറായി മദ്യം വില്‍ക്കുകയും ലൈസന്‍സ് ഫീസ് അടയ്ക്കുകയും ചെയ്യുമ്ബോള്‍, കുറഞ്ഞ വിലയ്ക്ക് മദ്യം വില്‍ക്കാന്‍ അനുവദിക്കാമെന്ന് ഡെല്‍ഹി സര്‍കാര്‍ വാദിക്കുന്നു.

ഉച്ചകഴിഞ്ഞ് മൂന്നുവരെ ബാറില്‍ മദ്യം വിളമ്ബാനും സര്‍കാര്‍ ആലോചിക്കുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments