Saturday, April 20, 2024

HomeNewsIndiaവിവാഹ വീട്ടിലെ തിളക്കുന്ന രസത്തില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു

വിവാഹ വീട്ടിലെ തിളക്കുന്ന രസത്തില്‍ വീണ് പൊള്ളലേറ്റ യുവാവ് മരിച്ചു

spot_img
spot_img

ചെന്നൈ: വിവാഹ വീട്ടില്‍ തിളക്കുന്ന രസത്തില്‍ വീണ യുവാവ് മരിച്ചു. തമിഴ്നാട്ടിലെ തിരുവല്ലൂര്‍ ജില്ലയിലാണ് സംഭവം.

വലിയ ചെമ്ബില്‍ അടുപ്പത്ത് രസം തിളച്ചുകൊണ്ടിരിക്കെ 21 കാരനായ യുവാവ് അബദ്ധത്തില്‍ ചെമ്ബില്‍ വീഴുകയായിരുന്നു. ഗുരുതര പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കോളജ് വിദ്യാര്‍ഥിയായ യുവാവ് പാര്‍ട്ട് ടൈമായി കാറ്ററിങ് ജോലിയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്ബോള്‍ വിവാഹ വീട്ടില്‍ അതിഥികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള ജോലിയിലായിരുന്നു യുവാവ്. അതിനിടെ അബദ്ധത്തില്‍ രസം തിളക്കുന്ന ചെമ്ബിലേക്ക് വീഴുകയായിരുന്നു.

യുവാവിനെ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണത്തിന് കീഴടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments