കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ശേഷിക്കെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ, സി വോട്ടര്‍, എബിപി സി വോട്ടര്‍ സര്‍വേ.
ഇന്ത്യ ടുഡേ 107 മുതല്‍ 119 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 74 മുതല്‍ 86 വരെയും ജെഡിഎസ്സിന് 23 മുതല്‍ 35 സീറ്റുകളും പ്രവചിക്കുന്നു. എബിപി ന്യൂസ് സര്‍വേ 107 മുതല്‍ 119 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 74 മുതല്‍ 86 സീറ്റുകളും പ്രവചിക്കുന്നു. സര്‍വേ ഫലങ്ങള്‍ എതിരായതോടെ ആശങ്കയിലാണ് ബിജെപി നേതൃത്വം.
അതേസമയം സീ ന്യൂസ് മാട്രിസ് സര്‍വേ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. 103 മുതല്‍ 115 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് പ്രവചനം. ആദ്യഘട്ടത്തില്‍ ടിവി നയണ്‍ സര്‍വേ ഉള്‍പ്പെടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചത്.