Thursday, March 28, 2024

HomeNewsIndiaസവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്നോ കോടതി

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്നോ കോടതി

spot_img
spot_img

ലഖ്നോ: വി.ഡി സവര്‍ക്കറുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട ലഖ്നോ കോടതി.

കോണ്‍ഗ്രസ് നേതാവിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയില്‍വെച്ച്‌ രാഹുല്‍ സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലാണ് നടപടി.

അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അംബരീഷ് കുമാര്‍ ശ്രീവാസ്തവയുടേതാണ് ഉത്തരവ്. അഡ്വക്കറ്റ് നൃപേന്ദ്ര പാണ്ഡയാണ് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്. ഹസറത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് കോടതി നിര്‍ദേശം.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. കേസ് ജൂണ്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

നവംബര്‍ 17ന് ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയില്‍ നടത്തിയ പരാമര്‍ശം വിദ്വേഷമുണ്ടാക്കുന്നതാണെന്നാണ് ഹരജിക്കാരന്റെ വാദം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments