Thursday, June 1, 2023

HomeNewsIndiaഎൻസിപി അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ

എൻസിപി അധ്യക്ഷ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ

spot_img
spot_img

മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ശരദ് പവാർ പിൻവലിച്ചു. ഇതോടെ പാർട്ടിയിൽ തലമുറ മാറ്റത്തിനുള്ള സാധ്യതകൾ താത്കാലികമായി അടഞ്ഞു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും.

ശരദ് പവാർ രാജി പിൻവലിച്ച് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എൻസിപി നേതാക്കൾ പ്രമേയം പാസാക്കിയിരുന്നു. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് ഐകകണ്ഠേനയുള്ള തീരുമാനം. എൻസിപിയിലെയും മറ്റ് പാർട്ടികളിലെയും നേതാക്കൾ ഒരേ സ്വരത്തിൽ പവാർ തുടരണമെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യോഗ ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞു.

രാജി തീരുമാനത്തിൽ ശരദ് പവാർ ഉറച്ച് നിന്ന ശരദ് പവാർ ഇതോടെ അയഞ്ഞു. പാർട്ടി ഒന്നടങ്കം പ്രമേയം പാസാക്കിയ സ്ഥിതിക്ക് അദ്ദേഹത്തെ അനുനയിപ്പിക്കാനാവുമെന്ന നേതാക്കളുടെ പ്രതീക്ഷയും ശരിയായി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments