ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പോരാടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി.
543 മണ്ഡലങ്ങളിലും പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണം. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ഓരോ പാര്‍ട്ടിയും അതാത് ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കണമെന്നും മമത ആവശ്യപ്പെട്ടു. ഷംഷേര്‍ഗഞ്ചില്‍ സംസാരിക്കവെയായിരുന്നു മമതയുടെ പ്രതികരണം.
‘ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സംസ്ഥാനങ്ങളില്‍ ആം ആദ്മിയും തൃണമൂല്‍ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ നമ്മള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്. നിങ്ങള്‍ക്ക് ശക്തമായ അടിത്തറയുളള പ്രദേശങ്ങളില്‍ നിന്ന് നിങ്ങള്‍ പോരാടുക’, മമത വ്യക്തമാക്കി