ബംഗളൂരു: കര്‍ണാടകയില്‍ റോഡ്ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് വിവിധ പാര്‍ട്ടികള്‍.
പരസ്യ പ്രചാരണം നാളെയാണ് അവസാനിക്കുക. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ബംഗളൂരുവില്‍ മോദി റോഡ്ഷോ നടത്തുന്നത്. ഞായറാഴ്ച ഒന്നര മണിക്കൂറോളം മോദി റോഡ്ഷോ നടത്തിയിരുന്നു.
ബംഗളൂരുവില്‍ നിന്ന് ലഭിച്ച പ്രതികരണം ബി.ജെ.പി കര്‍ണാടകയില്‍ വീണ്ടും അധികാരത്തിലെത്തുമെന്നതിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് മോദിയുടേതല്ല, ബി.ജെ.പി നേതാക്കളുടേതല്ല, എന്നാല്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് പൊരുതുന്ന ജനങ്ങളുടെതാണ്. എല്ലാ നിയന്ത്രണങ്ങളും ജനങ്ങളുടെ കൈകളിലാണെന്നാണ് കാണാന്‍ കഴിഞ്ഞത്. ഒരു വിവേചനവുമില്ലാതെ വികസനം എത്തിക്കാന്‍ പരിശ്രമിക്കുന്ന ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് കര്‍ണാടകയിലേത്. ജനങ്ങള്‍ക്കു വേണ്ടി ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ലാത്ത കോണ്‍ഗ്രസിന്റെത് 85 ശതമാനവും കമ്മീഷന്‍ സര്‍ക്കാരാണെന്നും മോദി വിമര്‍ശിച്ചു.
റോഡ്ഷോക്കിടെ ബംഗളൂരിലെ സ്നേഹവും ബഹുമാനവും അടുത്തറിയാനായി. ഇതുപോലെ ഒരുനുഭവം മുമ്ബുണ്ടായിട്ടില്ല. മോദി കൂട്ടിച്ചേര്‍ത്തു.