പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാഹോറില്‍ ഇറങ്ങാന്‍ കഴിയാതെ മെയ് 4 ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്.മസ്‌കറ്റില്‍ നിന്നുള്ള PIA ഫ്ലൈറ്റ് PK248 ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഏകദേശം 10 മിനിറ്റോളം ഉണ്ടായിരുന്നുവെന്നും ഇന്ത്യന്‍ പ്രദേശത്ത് 120 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് വഴി തെറ്റിയെന്നാണ് റിപ്പോര്‍ട്ട്.