ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയ്‌ക്കെതിരായ (പി എഫ് ഐ) അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ എന്‍ ഐ എ റെയ്‌ഡ്.
മധുര, ചെന്നൈ, ഡിണ്ടിഡല്‍, തേനി ജില്ലകളിലാണ് റെയ്‌ഡ് നടന്നത്. തമിഴ്‌നാട് പൊലീസുമായി ചേര്‍ന്ന് പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും മറ്റുമാണ് എന്‍ ഐ എയുടെ വിവിധ സംഘങ്ങള്‍ പരിശോധന നടത്തിയത്.
കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പി എഫ് ഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളില്‍ എന്‍ ഐ എ പരിശോധന നടത്തി രേഖകളും ആര്‍ട്ടിക്കിളും ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു. പി എഫ് ഐയ്‌ക്കെതിരായ കേസില്‍ പത്താമത്തെ പ്രതി അറസ്റ്റിലായി അഞ്ചുമാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കേന്ദ്ര ഏജന്‍സി പരിശോധന നടത്തുന്നത്.
ജമ്മു കാശ്‌മീരിലെ വിവിധയിടങ്ങളിലും എന്‍ ഐ എ റെയ്‌ഡ് നടത്തുകയാണ്. പാകിസ്ഥാന്‍ കമാന്‍ഡര്‍മാരുടെയും ഹാന്‍ഡ്‌ലര്‍മാരുടെയും നിര്‍ദ്ദേശപ്രകാരം വ്യാജ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് റെയ്‌ഡുകള്‍ നടത്തുന്നത്.