കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ഏഴ് സര്‍വ്വേകളില്‍ അഞ്ചെണ്ണമാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്.
ചിലത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമെന്ന് അവകാശപ്പെടുമ്ബോള്‍ മറ്റ് ചിലത് കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നല്‍കുന്നു.
അതേസമയം ബി ജെ പി വീണ്ടും അധികാരത്തില്‍ എത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്നത് രണ്ട് സര്‍വ്വേകള്‍ മാത്രമാണ്.
എല്ലാ സര്‍വ്വേകളും തൂക്ക് സഭയ്ക്കുള്ള സാധ്യതകള്‍ തുറന്നിടുണ്ട് എന്നതും ശ്രദ്ധേയമാണ്.
കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നവയില്‍ ഒരു ഏജന്‍സി ഇടിജിയാണ്. 106 മുതല്‍ 120 വരെ സീറ്റുകള്‍ നേടി ഇത്തവണ കോണ്‍ഗ്രസ് അധികാരത്തിലെത്തിയേക്കുമെന്നാണ് പ്രവചനം. നിലവിലെ ഭരണ കക്ഷിയായ ബിജെ പി 78 മുതല്‍ 92 വരെ സീറ്റുകളിലും ജെ ഡി എസ് 20 മുതല്‍ 26 വരെ സീറ്റുകളിലും വിജയിക്കുമെന്നും സര്‍വ്വേ അഭിപ്രായപ്പെടുന്നു. മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ നാല് വരെ സീറ്റുകളിലാണ് സാധ്യതയുള്ളത്. ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത് 122 മുതല്‍ 140 വരെ സീറ്റുകളാണ്.
കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്ന സൂചനയാണ് സീ ന്യൂസ്-മാട്രൈസ് എക്സിറ്റ് പോളും നല്‍കുന്നത്. 103 മുതല്‍ 118 വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വ്വേ അവകാശപ്പെടുന്നത്.
113 സീറ്റുകളാണ് കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിലവിലെ ഭരണ കക്ഷിയായ ബി ജെ പി 79- മുതല്‍ 94 വരെ സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വെ അവകാശപ്പെടുന്നു. 2018 ലെ തിരഞ്ഞെടുപ്പില്‍ കിങ് മേക്കറായി മാറിയ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസിന് 25 മുതല്‍ 33 വരെ സീറ്റുകളിലാണ് സാധ്യതയുള്ളത്.