Wednesday, June 7, 2023

HomeNewsIndiaടിപ്പുവിന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന്

ടിപ്പുവിന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന്

spot_img
spot_img

മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന് വയ്ക്കാനൊരുങ്ങി ബ്രിട്ടന്‍.

ബോണ്‍ഹാംസ് ലേലക്കമ്ബനി ഈ മാസം 23ന് നടത്താനിരിക്കുന്ന ലേലത്തില്‍ സ്വര്‍ണപ്പിടിയുള്ള വാളിന് 15 കോടി മുതല്‍ 20 കോടി വരെയാണ് പ്രതീക്ഷിക്കുന്ന വില.

കര്‍ണാടകയിലെ ദേവനഹള്ളിയില്‍ മൈസൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായ ഹൈദര്‍ അലിയുടെ മകനായ ടിപ്പു സുല്‍ത്താന്‍ 1799ല്‍ മൈസൂറിനടുത്ത് ശ്രീരംഗപട്ടണത്തില്‍ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തില്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ശ്രീരംഗപ്പട്ടണത്തെ കൊട്ടാരത്തില്‍ കണ്ടെത്തിയ വാള്‍ ബ്രിട്ടിഷ് സൈന്യം മേജര്‍ ജനറല്‍ ഡേവിഡ് ബെയ്ര്‍ഡിനു സമ്മാനിക്കുകയായിരുന്നു

സുഖേല വിഭാഗത്തില്‍പെടുന്ന സ്റ്റീല്‍ നിര്‍മിത വാളിന് 100 സെന്റിമീറ്ററാണ് ഇതിന്റെ നീളം. പിടി കഴിഞ്ഞുള്ള ഭാഗത്ത് ഒരു വശത്തു മൂര്‍ച്ചയുള്ള ഈ വാള്‍, വാള്‍മുനയിലേക്ക് എത്തുമ്ബോഴേക്ക് ഇരുവശത്തും മൂര്‍ച്ചയുള്ളതായി മാറുന്നു. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments