ബംഗളൂരു: കര്‍ണാടകയില്‍ തോല്‍വി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ”പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ പ്രവര്‍ത്തകര്‍ വരെ നന്നായി പരിശ്രമിച്ചിട്ടും ഞങ്ങള്‍ക്ക് കേവല ഭൂരിപക്ഷം നേടാനായില്ല. എന്നാല്‍ കോണ്‍ഗ്രസിന് അത് സാധിച്ചിരിക്കുന്നു.”-എന്നായിരുന്നു ബൊമ്മൈയുടെ പ്രതികരണം.
സംസ്ഥാനത്ത് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി 128 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുകയാണ്. ബി.ജെ.പിയെ 66സീറ്റുകളിലൊതുക്കിയാണ് കോണ്‍ഗ്രസിന്റെ തേരോട്ടം. 2024 ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ്.
ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ അന്തിമ ഫലം പുറത്തുവന്നാലുടന്‍ വിശദമായി വിശകലനം നടത്തുമെന്നും ബൊമ്മൈ വ്യക്തമാക്കി. ഒരു വിശകലനത്തിനു മാത്രമല്ല, പാര്‍ട്ടിയുടെ പരാജയത്തിനു പിന്നിടെ കാരണങ്ങളെകുറിച്ചു പഠിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി