ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ വികാരാധീനനായി പൊട്ടിക്കരഞ്ഞ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ. മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഈ തെരഞ്ഞെടുപ്പ് തീരുമാനിച്ചത് മുതൽ താൻ ഉറങ്ങിയിട്ടില്ല, പ്രവർത്തകരെ ഉറങ്ങാൻ അനുവദിച്ചിട്ടുമില്ല. ഉറങ്ങാത്ത രാത്രികൾക്കും ദിവസങ്ങൾക്കും ആഴ്ചകൾക്കുമുള്ള ഫലം കൂടിയാവുകയാണ് ഈ വിജയ’മെന്നും കനക്പുര മണ്ഡലത്തിൽ നിന്ന് തുടർച്ചയായ ഏഴാംതവണയും കൂറ്റൻ വിജയം നേടിയ ഡി.കെ വ്യക്തമാക്കി.
ഗാന്ധി കുടുംബവും പാര്‍ട്ടിയും തന്നിലര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് ശിവകുമാര്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ അദ്ധ്വാനത്തിന്റ ഫലമായാണ് വന്‍വിജയം നേടാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുമെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നതായും ശിവകുമാര്‍ പറഞ്ഞു. എല്ലാവരും ഒത്തൊരുമയോടെ ഒരുമനസ്സായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു.
ബിജെപിക്കാര്‍ ജയിലില്‍ അടച്ചപ്പോള്‍ തന്നെ സന്ദര്‍ശിച്ച സോണിയ ഗാന്ധിയെ മറക്കാനാകില്ല. ഇതാണ് ഗാന്ധി കുടുംബവും കോണ്‍ഗ്രസും രാജ്യവും എനിക്ക് നല്‍കിയ ആത്മവിശ്വാസമെന്നും ശിവകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസിന് വന്‍ ജയം ഒരുക്കുന്നതിന് സഹായിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ള നേതാക്കന്‍മാര്‍, എംഎല്‍എമാര്‍, പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കര്‍ണാടക പിസിസി പ്രസിഡന്റ് ശിവകുമാര്‍ നന്ദി അറിയിച്ചു.