ന്യൂഡല്‍ഹി; കര്‍ണാടക ഡി.ജി.പി പ്രവീണ്‍ സൂദ് സി.ബി.ഐ മേധാവിയായി ചുമതലയേല്‍ക്കും. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഐ.പി.എസ് ഉദ്യോഗസ്ഥരായ സുധീര്‍ സക്സേന, താജ് ഹസന്‍ എന്നിവരെ പിന്തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരടങ്ങുന്ന ഉന്നതതല സമിതി പ്രവീണ്‍ സൂദിനെ സി.ബി.ഐ.
ഡയറക്ടര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.
അവസാനനിമിഷമാണ് പ്രവീണ്‍ സൂദിന്റെ പേര് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. നിലവിലെ സി.ബി.ഐ. ഡയറക്ടര്‍ സുബോധ്കുമാര്‍ ജയ്സ്വാളിന്റെ കാലാവധി കഴിയുന്നതോടെ പ്രവീണ്‍ സൂദ് ചുമതലയേല്‍ക്കും.
അതേസമയം പ്രവീണ്‍ സൂദിനെ അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയ്ക്ക് പ്രവീണ്‍ സൂദ് കൂട്ടുനില്‍ക്കുന്നുവെന്നും സര്‍ക്കാരിനെ വഴിവിട്ടു സഹായിക്കുന്നുവെന്നും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ആരോപിച്ചിരുന്നു