അമൃത്സര്‍: മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദുബായ്- അമൃത്സര്‍ വിമാനത്തില്‍ വച്ച് പഞ്ചാബ് ജലന്ധര്‍ സ്വദേശി രജീന്ദര്‍ സിങ് എന്നയാളാണ് എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ യുവതി ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയിരുന്നു. ക്രൂ അംഗങ്ങള്‍ ഇക്കാര്യം അമൃത്‌സര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു.
ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.